പോലീസ് റിപ്പോർട്ട് ഞെട്ടിക്കുന്നത്; കെ എം ബഷീറിന്റെ ഫോൺ നഷ്ടപ്പെട്ടതിൽ അന്വേഷണം വേണം: സിറാജ് മാനേജ്‌മെന്റ്

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് റിപ്പോർട്ട് തള്ളി സിറാജ് മാനേജ്‌മെന്റ്. പോലീസ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് സിറാജ് മാനേജർ പ്രതികരിചച്ു.

പോലീസ് വീഴ്ചകളെ വെള്ള പൂശുന്നതാണ് റിപ്പോർട്ട്. അപകടശേഷം കെ എം ബഷീറിന്റെ ഫോൺ കാണാതായത് ദുരൂഹമാണ്. ഫോൺ നഷ്ടമായി ഒരു മണിക്കൂറിന് ശേഷം ആരോ അത് ഉപയോഗിച്ചു. ഫോൺ കാണാതയ സംഭവത്തിൽ അന്വേഷണം വേണമെന്നും സിറാജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു

സിറാജ് പത്രത്തിന്റെ മാനേജരുടെ മൊഴി വൈകിയതാണ് രക്തപരിശോധന വൈകുന്നതിന് കാരണമായതെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. മൊഴി നൽകാൻ വൈകിയതിനാൽ കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും റിപ്പോർട്ടിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *