കെ എം മാണിക്ക് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി

  • 4
    Shares

ബാർ കോഴക്കേസിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. തുടരന്വേഷണത്തിനുള്ള സാധ്യത തുറന്നു കൊണ്ടാണ് കോടതി നടപടി. തുടരന്വേഷണത്തിന് അനുമതി വാങ്ങാൻ കേസ് ഡിസംബർ 10ലേക്ക് മാറ്റി. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്.

2014 ഡിസംബർ 10നാണ് മാണിയെ പ്രതിയാക്കി ബാർ കോഴക്കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പൂട്ടിയ ബാറുകൾ തുറക്കുന്നതിന് ധനമന്ത്രിയായിരുന്ന കെ എം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. മാണിയുടെ വസതിയിൽ ബാർ അസോസിയേഷൻ പ്രതിനിധികൾ പണവുമായി എത്തിയെങ്കിലും ഇത് കൈമാറിയതായി ഒരു സാക്ഷി പോലും പറഞ്ഞിട്ടില്ലെന്നായിരുന്നു വിജിലൻസിന്റെ വാദം

എന്നാൽ അന്വേഷണം ശരിയായി നടന്നിട്ടില്ലെന്നും പുനരേന്വേഷണത്തിന് ഉത്തരവിടണമെന്നും വി എസ് അടക്കമുള്ള ഹർജിക്കാർ ആവശ്യപ്പെടുന്നു.

 


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *