ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, എംഎൽഎയായി 54 വർഷം: അപൂർവ റെക്കോർഡുകളുടെ ഉടമ വിടവാങ്ങി

  • 31
    Shares

കേരള രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത നേതാവാണ് വിടവാങ്ങിയിരിക്കുന്നത്. ഐക്യകേരള രൂപീകരണത്തിന് ശേഷം കേരളത്തിലെ എല്ലാ രാഷ്ട്രീയ സംഭവവികാസങ്ങളിലും സാന്നിധ്യമറിയിച്ച കെ എം മാണിയെന്ന കരിങ്ങോഴക്കൽ മാണി ചൊവ്വാഴ്ച വൈകുന്നേരം 4.57 ഓടുകൂടിയാണ് അന്ത്യശ്വാസം വലിച്ചത്.

12 തവണ കേരളത്തിന്റെ ധനമന്ത്രിയായി പ്രവർത്തിച്ച റെക്കോർഡിന് ഉടമയാണ് കെ എം മാണി. 13 തവണയാണ് അദ്ദേഹം സംസ്ഥാന നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചത്. ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച റെക്കോർഡും കെ എം മാണിക്ക് സ്വന്തം. പത്ത് മന്ത്രിസഭകളിൽ അദ്ദേഹം അംഗമായിരുന്നു. 54 വർഷം കേരളാ നിയമസഭയിൽ എംഎൽഎയായിരുന്ന ഏക വ്യക്തിയും മാണിയാണ്.

മദ്രാസ് ലോ കോളജിൽ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം പി ഗോവിന്ദമേനോന്റെ കീഴിൽ 1955ൽ കോഴിക്കോട് അഭിഭാഷകനായി പ്രവർത്തിച്ച ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. 1959ൽ കെ പി സി സി അംഗം. 1964ൽ കോട്ടയം ഡിസിസി സെക്രട്ടറി ആയി പ്രവർത്തിക്കുമ്പോഴാണ് കെ എം ജോർജിനൊപ്പം കേരളാ കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപം നൽകുന്നത്.

1964 മുതൽ പാലാ മണ്ഡലത്തിൽ നിന്നും മത്സരിച്ച കെ എം മാണി ഒരിക്കൽ പോലും അവിടെ പരാജയം അറിഞ്#ില്ല. 1975ൽ ആദ്യമായി മന്ത്രിസ്ഥാനത്ത്. 1979ൽ കേരളാ കോൺഗ്രസ് എം എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു. പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന പാർട്ടിയെന്നാണ് സ്വന്തം പാർട്ടിയെ അദ്ദേഹം വിശേഷിപ്പിച്ചത്. നിരവധി മുന്നണികളിൽ ഇതിനിടയിൽ പ്രവർത്തിച്ചു. പാർട്ടിയിലെ പിളർപ്പും ലയനവും മാണിയെ കൂടുതൽ വളർത്തിക്കൊണ്ടിരുന്നു.

2013ലാണ് കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീണു തുടങ്ങിയത്. പൂട്ടിയ ബാറുകൾ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന കൈക്കൂലി നൽകിയെന്ന ബിജു രമേശിന്റെ ആരോപണം സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ചു. 2015 നവംബറിൽ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. മുന്നണിയിലുള്ളവരും പാർട്ടിയിലുള്ളവരും തന്നെ പിന്നിൽ നിന്ന് കുത്തിയതായി അദ്ദേഹത്തിന് തോന്നിയിരുന്നു. യുഡിഎഫ് വിട്ടെങ്കിലും 2018ൽ വീണ്ടും തിരിച്ചെത്തി. രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോഴാണ് അദ്ദേഹത്തിന്റെ അന്ത്യമെന്നതും മറ്റൊരു ആകസ്മികതയായിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *