മാണിയുടെ അന്ത്യയാത്ര കെ.എസ്.ആര്‍.ടി.സി ചിൽ ബസിൽ; കോട്ടയത്തേക്ക് പുറപ്പെട്ടു

  • 45
    Shares

കെ എം മാണിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപ യാത്രക്ക് തുടക്കമായി. കൊച്ചി ലേക് ഷോർ ആശുപത്രിയിൽ നിന്നും കോട്ടയത്തേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്. കെ എസ് ആർ ടി സിയുടെ എ സി ലോ ഫ്‌ളോർ ബസായ ചിൽ ആണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ബസിന്റെ സീറ്റുകൾ ഊരി മാറ്റി പൂക്കൾ കൊണ്ട് അലങ്കരിച്ച് പ്രത്യേക ക്രമീകരണം നടത്തിയാണ് ബസ് തയ്യാറായിരിക്കുന്നത്.

തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴി ഉച്ചയ്ക്ക് 12 മണിയോടെ കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തും. 12.20ന് തിരുനക്കര മൈതാനത്ത് പൊതുദർശനം. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ സ്വദേശമായ മരങ്ങാട്ടുപിള്ളിയിൽ എത്തിക്കും. നാലരയോടെ പാലാ മുൻസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനം. വൈകുന്നേരം ആറ് മണിക്ക് പാലായിലെ വസതിയിലെത്തിക്കും. നാളെ പാലാ സെന്റ് തോമസ് കത്ത്രീഡലിലാണ് സംസ്‌കാര ചടങ്ങുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *