മാണിയുടെ മൃതശരീരം പാലായിലെ വസതിയിൽ; സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക്

  • 31
    Shares

കെ എം മാണിയുടെ മൃതശരീരം പാലായിലെ വീട്ടിൽ എത്തിച്ചു. 21 മണിക്കൂർ നീണ്ടുനിന്ന വിലാപ യാത്രക്കൊടുവിലാണ് മൃതശരീരം പാലായിലെ വസതിയിൽ എത്തിയത്. പതിനായിരങ്ങൾ വിലാപ യാത്രയിൽ അണിനിരന്നു. ആയിരങ്ങളാണ് കരിങ്ങോഴക്കൽ വീട്ടിൽ പ്രിയനേതാവിന് വിട നൽകാനായി എത്തിച്ചേർന്നത്.

ഉച്ചവരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. രണ്ട് മണിക്ക് പാലാ കത്തീഡ്രലിൽ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. മൂന്ന് മണിക്കാണ് സംസ്‌കാരം. ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ രാവിലെ മുതൽ സംസ്‌കാര ശുശ്രൂഷകൾ അവസാനിക്കുന്നത് വരെ പങ്കെടുക്കും.

ബുധനാഴ്ച രാവിലെ 10 മണിയോടെ എറണാകുളത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര 13 മണിക്കൂർ വൈകി രാത്രി ഒരു മണിയോടെയാണ് കോട്ടയത്ത് എത്തിച്ചേർന്നത്. തിരുനക്ക മൈതാനത്ത് സ്ത്രീകൾ അടക്കം ആയിരക്കണക്കിനാളുകളാണ് അർധരാത്രിയിലും കാത്തിരുന്നത്. ഇവിടെ പൊതു ദർശനത്തിന് ശേഷം പാലായിലേക്ക് പുറപ്പെട്ടു. രാവിലെ ഏഴ് മണിയോടെയാണ് പാലായിലെ വസതിയിൽ മൃതശരീരം എത്തിച്ചത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *