കെ എം മാണി അന്തരിച്ചു; വിടവാങ്ങിയത് രാഷ്ട്രീയ കേരളത്തിലെ അതികായന്‍

  • 84
    Shares

കേരളാ കോൺഗ്രസ് എം ചെയർമാൻ കെ എം മാണി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 86 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നുച്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാകുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം രക്തസമ്മർദവും ഹൃദയമിടിപ്പും കുറഞ്ഞു. വൈകുന്നേരം നാല് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ധനകാര്യ മന്ത്രിയും നിയമസഭാ സമാജികനും ആയിരുന്നിട്ടുള്ള വ്യക്തിയാണ് കെ എം മാണി. കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും കെ എം മാണിയാണ് 1964 മതുൽ പാലാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *