കേരള രാഷ്ട്രീയത്തിലെ അതികായന് അനുശോചനം അറിയിച്ച് നേതാക്കൾ; നികത്താനാകാത്ത വിടവെന്ന് മുഖ്യമന്ത്രി

  • 16
    Shares

കേരള രാഷ്ട്രീയത്തിലെ അതികായൻ കെ എം മാണിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ നിര്യാണം സൃഷ്ടിച്ച വിടവ് കേരള രാഷ്ട്രീയത്തിന് നികത്താനാകാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ ആശുപത്രിയിൽ അദ്ദേഹത്തെ കണ്ടപ്പോഴും അവസ്ഥ പ്രതീക്ഷയില്ലാത്ത നിലയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു

ദീർഘകാലമായി സംസ്ഥാനത്തെ നിയമസഭാ പ്രവർത്തനത്തിലുണ്ടായിരുന്നു. നല്ല രീതിയിൽ ഭരണകാര്യങ്ങൾ നിർവഹിച്ചു. അവസാനകാലത്ത് ചില വിവാദങ്ങളിൽപ്പെട്ടു എന്നത് വസ്തുതയാണെങ്കിലും മികവുറ്റ സാമാജികനാണ് അദ്ദേഹം. അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു

രാഷ്ട്രീയത്തിന് അതീതമായി വ്യക്തിപരമായ സൗഹൃദങ്ങൾ സൂക്ഷിച്ച നേതാവായിരുന്നു കെ എം മാണിയെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു. മാണി സാർ കേരള രാഷ്ട്രീയത്തിലെ മഹാമേരു ആയിരുന്നുവെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *