പി ജെ ജോസഫിനെ മാണി വെട്ടിയൊതുക്കി; കോട്ടയത്ത് ചാഴിക്കാടൻ സ്ഥാനാർഥി, പാർട്ടി പിളർപ്പിലേക്കെന്ന് സൂചന

Loading...
  • 15
    Shares

ഏറെ കാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളാ കോൺഗ്രസിന്റെ കോട്ടയം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. തോമസ് ചാഴിക്കാടനാണ് യുഡിഎഫ് സ്ഥാനാർഥിയായി കോട്ടയത്ത് മത്സരിക്കുക. പി ജെ ജോസഫ് അവസാന നിമിഷം വരെ സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നുവെങ്കിലും കെ എം മാണി നിഷ്‌കരുണം വെട്ടിമാറ്റുകയായിരുന്നു. കേരളാ കോൺഗ്രസ് വീണ്ടും പിളർപ്പിലേക്ക് പോകുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്.

ജോസഫ് തന്നെ സ്ഥാനാർഥിയാകുമെന്നായിരുന്നു ഇന്നലെ വൈകുന്നേരം വരെ കരുതിയിരുന്നത്. കോൺഗ്രസ് നേതാക്കളുടെ സമ്മർദവും ഇതിനായി കെ എം മാണിയിലുണ്ടായിരുന്നു. എന്നാൽ രാത്രി ഒമ്പത് മണിയോടെ തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയാക്കി വാർത്താക്കുറിപ്പ് ഇറക്കി. പിജെ ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ എം മാണി പ്രതികരിച്ചു.

മാണിയുടെത് കേട്ടുകേൾവിയില്ലാത്ത തീരുമാനമാണെന്നായിരുന്നു പി ജെ ജോസഫിന്റെ പ്രതികരണം. തന്നെ അവഗണിച്ചതിൽ ശക്തമായ പ്രതിഷേധമുണ്ട്. യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും ജോസഫ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *