വീണ്ടും അയോഗ്യനാക്കി വിധി, വീണ്ടും സ്‌റ്റേ; കെ എം ഷാജിയെ അയോഗ്യത ശരിവെച്ച വിധി സ്‌റ്റേ ചെയ്തു

  • 17
    Shares

പ്രചാരണത്തിൽ വർഗീയത കലർത്തിയെന്ന തെളിഞ്ഞതിനെ തുടർന്ന് മുസ്ലീം ലീഗ് എംഎൽഎ കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തു. ഇന്ന് രാവിലെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഉച്ചയ്ക്ക് ശേഷം സ്റ്റേ ചെയ്യുകയായിരുന്നു. സിപിഎം പ്രവർത്തകൻ ബാലൻ നൽകിയ ഹർജിയിലാണ് ഷാജിയെ അയോഗ്യനാക്കി രണ്ടാം വട്ടവും ഹൈക്കോടതി വിധി പറഞ്ഞത്. ആദ്യവിധിക്ക് സമാനമായി ഇതും ഉച്ചയ്ക്ക് ശേഷം സ്റ്റേ ചെയ്യുകയായിരുന്നു

സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനായാണ് ഈ വിധിയും സ്റ്റേ ചെയ്തത്. നവംബർ 9നാണ് ഷാജിയെ അയോഗ്യനാക്കി ആദ്യം വിധി പറഞ്ഞത്. ഇതിൽ കെ എം ഷാജി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *