കെ എം ഷാജിയുടെ അപ്പീൽ അടിയന്തരമായി പരിഗണിക്കില്ല; സഭാ നടപടികളിൽ പങ്കെടുക്കാമെന്ന് സുപ്രീം കോടതി
ആഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ എം ഷാജി നൽകിയ അപ്പീൽ അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി. അപ്പീൽ പരിഗണിക്കേണ്ട തീയതി ഇപ്പോൾ നിശ്ചയിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി
ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ അടിയന്തരമായി പരിഗണിച്ച് വിശദമായ വാദം കേൾക്കണമെന്നാവശ്യപ്പെട്ടാണ് ഷാജി കോടതിയെ സമീപിച്ചത്. അയോഗ്യത കൽപ്പിച്ച ഹൈക്കോടതി വിധിക്കേർപ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കാനിരിക്കെയാണ് ഷാജി സുപ്രീം കോടതിയെ സമീപിച്ചത്
എന്നാൽ കെ എം ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്നും എന്നാൽ ആനൂകുല്യങ്ങൾ കൈപ്പറ്റാനാകില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ആറ് വർഷത്തേക്കാണ് ഹൈക്കോടതി കെ എം ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നത്.