ചുരമിറങ്ങിയ തീവ്രവാദികളും മുസ്ലിം ലീഗനകത്തുണ്ടെന്നതിന് തെളിവാണ് വിധിയെന്ന് പി ജയരാജൻ; കെ എം ഷാജി വർഗീയ വാദി അല്ലെന്ന് ചെന്നിത്തല

Loading...
  • 9
    Shares

കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. ചുരമറിങ്ങിയ തീവ്രവാദികളും മുസ്ലിം ലീഗിനകത്തുണ്ടെന്നതിന്റെ തെളിവാണ് ഷാജിയെ അയോഗ്യനാക്കിയ വിധിയെന്ന് ജയരാജൻ പറഞ്ഞു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്താണ് വികസന മാതൃകയെന്ന് പറഞ്ഞ നേതാവാണ് കെ എം ഷാജി.

ഒരു വശത്ത് ആർ എസ് എസിന്റെ താത്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് മുസ്ലിം ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളാണ് കെ എം ഷാജി. മുസ്ലീം ലീഗ് പ്രവർത്തകരെല്ലാം വർഗീയ നിലപാടുള്ളവരല്ല. എന്നാൽ വർഗീയ നിലപാടുകൾ സൂക്ഷിക്കുന്ന ഇത്തരം ഒറ്റപ്പെട്ട തീവ്രവാദികളുമുണ്ട്.

എന്നാൽ കെ എം ഷാജി വർഗീയ വാദിയല്ലെന്ന് എല്ലാവർക്കുമറിയാമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ടല്ലോ, കേസ് നിയമപരമായി കൈകാര്യം ചെയ്യും. സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *