അയോഗ്യതക്ക് കാരണമായ ലഘുലേഖ പോലീസിന് നൽകിയത് സിപിഎം നേതാവെന്ന് കെ എം ഷാജി

  • 10
    Shares

അഴിക്കോട് എംഎൽഎ കെഎം ഷാജിയെ അയോഗ്യനാക്കാനായി ഇടയായ വർഗീയ പരാമർശങ്ങളടങ്ങിയ ലഘുലേഖ പോലീസ് കണ്ടെത്തിയതല്ലെന്ന് കെ എം ഷാജി. ഹൈക്കോടതിയിൽ നൽകിയ പുതിയ ഹർജിയിലാണ് കെ എം ഷാജി ഇക്കാര്യം വാദിക്കുന്നത്. പോലീസ് വ്യാജ തെളിവുണ്ടാക്കിയെന്നാണ് ഷാജി പറയുന്നത്.

വളപട്ടണം എസ് ഐ ആയിരുന്ന ശ്രീജിത്ത് കോടേരിക്കെതിരെയാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. പാരതിക്കാരനായ സിപിഎം നേതാവ് ഈ ലഘുലേഖ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചതാണെന്ന് ഹർജിയിൽ പറയുന്നു

വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് മനോരമയുടെ വീട്ടിൽ നിന്ന് ലഘുലേഖ പിടിച്ചെടുത്തുവെന്നാണ് എസ് ഐ ഹൈക്കോടതിയിൽ നൽകിയ മൊഴി. എന്നാൽ എസ് ഐ നൽകിയത് വ്യാജമൊഴിയാണെന്നും സിപിഎം നേതാവ് എത്തിച്ച നോട്ടീസാണ് മനോരമയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തതായി പോലീസ് പറയുന്നതെന്നും ഷാജി ആരോപിക്കുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *