വിധി അപമാനകരമെന്ന് കെ എം ഷാജി; അംഗീകരിക്കണമെന്ന് സിപിഎം

  • 18
    Shares

വർഗീയ പ്രചാരണം നടത്തിയെന്ന് കണ്ടെത്തലിൽ തന്റെ നിയമസഭാ അംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെഎം ഷാജി. ഒരു മതേതരവാദി എന്ന നിലയിൽ കോടതി വിധി അപമാനകരമാണ്. സുപ്രീം കോടതിയിൽ പോകുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കും.

തന്റെ ജീവിതം കൊണ്ട് മതേതര നിലപാടുകൾ തെളിയിച്ചിട്ടുള്ളതാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല എന്നതൊന്നുമല്ല തന്നെ വിഷമിപ്പിക്കുന്നത്. വർഗീയ നിലപാട് സ്വീകരിച്ചുവെന്ന കോടതി പരാമർശമാണ് വേദനിപ്പിച്ചതെന്നും കെ എം ഷാജി പരഞ്ഞു.

തനിക്കെതിരെ കേസ് കൊടുത്ത വ്യക്തി നിരവധി വഞ്ചനാ കേസുകളിൽ പ്രതിയാണ്. അദ്ദേഹം മാനിപുലേറ്റ് ചെയ്തതാണ് തെളിവുകളെല്ലാം. ഇത്തരത്തിൽ നോട്ടീസ് ഇറക്കാനുള്ള വിവരക്കേട് തനിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു

എന്നാൽ കോടതി വിധി അംഗീകരിക്കണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രതികരിച്ചു. കൂടുതൽ നിയമനടപടികളിലേക്ക് പോകാതെ ജനങ്ങളുടെ അടുത്തേക്ക് വിധിക്കായി ചെല്ലാനാണ് യുഡിഎഫ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *