കെ എം ഷാജിയെ അയോഗ്യനാക്കി; ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

  • 13
    Shares

അഴീക്കോട് എംഎൽഎ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. ആറ് വർഷത്തേക്ക് ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. അഴീക്കോട് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. 2016 തെരഞ്ഞെടുപ്പ് കാലത്ത് വർഗീയ പ്രചാരണം നടത്തിയെന്ന എതിർ സ്ഥാനാർഥി എം വി നികേഷ്‌കുമാറിന്റെ പരാതിയിലാണ് ഹൈക്കോടതി വിധി

ഷാജി പെരുമാറ്റച്ചട്ടം ലംഘിച്ചതായി ഹൈക്കോടതി കണ്ടെത്തി. നികേഷ്‌കുമാറിന് 50,000 രൂപ കോടതി ചെലവ് നൽകണമെന്നും കോടതി വിധിച്ചു. ജസ്റ്റിസ് പിഡി രാജന്റെ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ്‌കുമാറിന്റെ ആവശ്യം കോടതി തള്ളി. എന്നാൽ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് യുഡിഎഫും കെ എം ഷാജിയും പ്രതികരിച്ചത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *