ഹൈക്കോടതി വിധിക്കെതിരെ കെഎം ഷാജി നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

  • 5
    Shares

അഴിക്കോട് എംഎൽഎ സ്ഥാനത്ത് നിന്ന് തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ എം ഷാജി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ കെ സിക്രി, എം ആർ ഷാ, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ഇന്ന് മുതൽ ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്നുമാണ് കെ എം ഷാജിയുടെ ആവശ്യം.

അഴിക്കോട് തെരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയാണ് മുസ്ലിം ലീഗ് എംഎൽഎയായ കെഎം ഷാജി വോട്ടുകൾ പിടിച്ചതെന്ന കണ്ടെത്തലിനെ തുടർന്നാണ് ഹൈക്കോടതി അയോഗ്യത കൽപ്പിച്ചത്. കൂടാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആറ് വർഷത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. വിധിക്ക് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചാൽ കെ എം ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായേക്കും.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *