കെ എം ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കർ; സ്റ്റേ അനുവദിച്ച വിധി പകർപ്പ് ലഭിച്ചിട്ടില്ല

  • 12
    Shares

ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എംഎൽഎ കെഎം ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ അനുവദിച്ച വിധി പകർപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് കെ എം ഷാജിയെ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞത്. ഇന്നത്തോടെ സ്‌റ്റേ അനുവദിച്ചതിന്റെ കാലാവധി പൂർത്തിയായിരുന്നു. ഇനി ഷാജിയെ സഭയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന് സ്പീക്കർ തീരുമാനിക്കുകയായിരുന്നു

ഈ മാസം 27 മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ് സ്പീക്കറുടെ തീരുമാനം. കെ എം ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് സുപ്രീം കോടതി ഇന്ന് വാക്കാൽ പറഞ്ഞിരുന്നു. എന്നാൽ വാക്കാലുള്ള കോടതി ഉത്തരവുകൾ പാലിക്കേണ്ട ബാധ്യത സ്പീക്കർക്കില്ലെന്ന് പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയത കലർത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ആറ് വർഷത്തേക്ക് കെ എം ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *