കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കൽ അമുസ്ലിങ്ങൾക്ക് സ്ഥാനമില്ല; കെഎം ഷാജിയെ കുടുക്കിയ ലഘുലേഖയിൽ പറയുന്നത്

  • 14
    Shares

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ വർഗീയ പ്രചാരണം നടത്തിയാണ് മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജി ജയിച്ചതെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. എതിർസ്ഥാനാർഥിയായിരുന്ന എംവി നികേഷ്‌കുമാർ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. വർഗീയ വിദ്വേഷം പരത്തുന്ന ലഘുലേഖ മണ്ഡലത്തിൽ വിതരണം ചെയ്ത് മതത്തിന്റെ അടിസ്ഥാനത്തിൽ ഷാജി വോട്ടുകൾ തേടിയെന്ന് കോടതിക്ക് ബോധ്യമാകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിധി

ലഘുലേഖയിൽ പറയുന്നത് ഇതാണ്

കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കൽ അമുസ്ലിങ്ങൾക്ക് സ്ഥാനമില്ല. അന്ത്യ നാളിൽ അവർ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവർ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മൾക്കു വേണ്ടി കാവൽ തേടുന്ന മുഹ്മിനായ കെ.മുഹമ്മദ് ഷാജി എന്ന കെ.എം ഷാജി വിജയിക്കാൻ എല്ലാ മുഹ്മിനിങ്ങളും അല്ലാഹുവിനോട് പ്രാർത്ഥിക്കുക. കെ.എം ഷാജിയെ ഏണി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക…

ഖുറാൻ വചനങ്ങളും ലഘുലേഖയിൽ ചേർത്തിട്ടുണ്ട്. അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു എന്നാണ് ലഘുലേഖ ആരംഭിക്കുന്നത്. പ്രിന്റിംഗ് ആന്റ് പബ്ലിഷഡ് ബൈ പ്രസിഡന്റ് ഓഫ് ഓവർസീസ് കണ്ണൂർ ജില്ല എന്ന പേരിലാണ് ലഘുലേഖ ഇറങ്ങിയിരിക്കുന്നത്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *