മുടിയും കണ്ണീരുമൊക്കെ അശുദ്ധിയാണ്, മുടി കൊഴിഞ്ഞാൽ നടയടക്കേണ്ട കാര്യവുമില്ല; രാഹുൽ ഈശ്വറിന് മറുപടിയുമായി കെ എൻ ഗണേഷ്

  • 8
    Shares

രക്തം മാത്രമല്ല മുടിയും നഖവും കഫവുമെല്ലാം അശുദ്ധിയാണെന്നും മുടി കൊഴിഞ്ഞാൽ ശുദ്ധികലശമാണ് ചെയ്യേണ്ടതെന്ന് ചരിത്രകാരനും അധ്യാപകനുമായ കെ എൻ ഗണേഷ്. അല്ലാതെ തന്ത്രി നടയടക്കേണ്ടതില്ല. തന്ത്രവിധിപ്രകാരം തന്ത്രിക്ക് നട അടക്കാൻ നിർദേശിക്കാനുള്ള ഉത്തരവാദിത്വം മാത്രമേയുള്ളുവെന്നും ഗണേഷ് പറഞ്ഞു.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ കൈ മുറിച്ച് രക്തമൊഴുക്കി ക്ഷേത്രം അശുദ്ധമാക്കാൻ ഒരു സംഘമാളുകൾ കാത്തുനിന്നിരുന്നുവെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ഇത്തരക്കാരെ ഭക്തരെന്നാണ് സവർണ ഹിന്ദുയിസത്തിന്റെ സ്വയം പ്രഖ്യാപിത വക്താവായ രാഹുൽ ഈശ്വർ വിശേഷിപ്പിച്ചത്.

ഛർദി, നഖം, മുടി, ചലം, വിയർപ്പ്, കണ്ണീര്, ശുക്ലം എന്നിവയെല്ലാം അശുദ്ധിയാണ്. മുടി കൊഴിഞ്ഞാലും കണ്ണീർ വീണാലും അശുദ്ധിയാണ്. എന്ന് കരുതി മുടി കൊഴിയുമ്പോഴേക്കും നട അടക്കാറില്ല. അശുദ്ധി ബിംബത്തെ ബാധിക്കുമെങ്കിൽ മാത്രമാണ് ശുദ്ധികലശം ചെയ്യേണ്ടത്. വിരല് മുറിച്ചാൽ നടയടക്കേണ്ട ആവശ്യം തന്ത്രവിധി പ്രകാരം വരുന്നില്ലെന്നും കെ എൻ ഗണേഷ് പറഞ്ഞു. കടപ്പാട് മാതൃഭൂമി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *