കൊച്ചി അഗതി മന്ദിരത്തിൽ അമ്മയ്ക്കും മകൾക്കും സൂപ്രണ്ടിന്റെ മർദനം; കലക്ടർ റിപ്പോർട്ട് തേടി
കൊച്ചി കോർപറേഷന് കീഴിലെ അഗതി മന്ദിരത്തിൽ അന്തേവാസിയായ യുവതിക്കും അമ്മയും നേരെ സൂപ്രണ്ടിന്റെ മർദനം. മകളെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് അമ്മയെ സൂപ്രണ്ടായ അൻവർ ഹുസൈൻ മർദിച്ചത്. സംഭവത്തിൽ ജില്ലാ കലക്ടർ എസ് സുഹാസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.
മാനസിക ആസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകളെ ചേർത്തല സ്വദേശിയായ അമ്മ കുറച്ചുനാൾ മുമ്പാണ് അഗതി മന്ദിരത്തിൽ എത്തിച്ചത്. അസുഖം മാറിയ മകളെ അഗതി മന്ദിരം സൂപ്രണ്ട് അൻവർ ഹൂസൈൻ സ്വന്തം വീട്ടിലെ ജോലികൾ അനധികൃതമായി ചെയ്യിപ്പിക്കുകയായിരുന്നു. ഇതേ കുറിച്ച് ചോദിക്കാനെത്തിയപ്പോഴാണ് മർദനം. അൻവർ ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.