അമ്മയെയും മകളെയും മർദിച്ച സംഭവം: കൊച്ചി അഗതി മന്ദിരം സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു

കൊച്ചി പള്ളുരുത്തിയിലെ അഗതിമന്ദിരത്തിൽ വൃദ്ധയായ അമ്മയെയും മകളെയും മർദിച്ച സംഭവത്തിൽ അഗതി മന്ദിരം സൂപ്രണ്ട് അൻവർ ഹുസൈനെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അന്തേവാസിയായ മകളെ അൻവർ ഹുസൈന്റെ വീട്ടിൽ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തപ്പോഴായിരുന്നു മർദനം. സംഭവത്തിൽ ജില്ലാ കലക്ടർ റിപ്പോർട്ട് തേടിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മന്ത്രി കെ കെ ശൈലജയും നിർദേശം നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *