കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്: പോലീസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന

  • 12
    Shares

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുമ്‌ടെന്ന് സൂചന. വെടിവെപ്പുണ്ടാകുമെന്ന് ഒരു എസ് ഐ മുൻകൂട്ടി അറിയിച്ചിരുന്നതായി നടിയും ബ്യൂട്ടി പാർലർ ഉടമയുമായ ലീനാ പോൾ മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ എസ് ഐയെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

കേസിൽ രവി പൂജാരിയെ പ്രതിയാക്കിയുള്ള ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാൻ തയ്യാറാക്കിയ അന്തിമ റിപ്പോർട്ടാണ് കോടിതിയൽ സമർപ്പിക്കുക. പൂജാരി കേസിൽ മൂന്നാം പ്രതിയാണ്. വെടിയുതിർത്ത തിരിച്ചറിയാത്ത രണ്ട് പേരെയാണ് ആദ്യ രണ്ട് പ്രതികളാക്കി ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 15നാണ് ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിൽ വെടിവെപ്പ് നടന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *