ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം: കൊച്ചി നഗരം പുകയിൽ മുങ്ങി; അട്ടിമറി സംശയം പങ്കുവെച്ച് മേയർ

  • 9
    Shares

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരം പുകയിൽ മുങ്ങി. തൊട്ടടുത്തുള്ളത് പോലും വ്യക്തമായി കാണാൻ സാധിക്കാത്ത വിധം നഗരത്തിൽ പുക നിറഞ്ഞിരിക്കുകയാണ്. അമ്പലമുകൾ മുകൽ പടിഞ്ഞാറ് ഭാഗത്തേക്ക് മറൈൻ ഡ്രൈവ് വരെ പുക മൂടിയ നിലയിലാണ്.

വൈറ്റില, കടവന്ത്ര, മരട്, പനമ്പിള്ളി നഗർ തുടങ്ങിയ പ്രദേശങ്ങളിൽ പുകയിൽ മുങ്ങി. നിരവധി പേർക്ക് അസ്വസ്ഥതകളും കണ്ണെരിച്ചിലും അനുഭവപ്പെട്ടു. തീ പൂർണമായും അണക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് തീപിടിത്തമുണ്ടാകുന്നത്. ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ തീപിടിത്തമാണ് ഇന്നലെയുണ്ടായത്. അടിക്കടിയുണ്ടാകുന്ന തീപിടിത്തം അട്ടിമറിയാണോയെന്ന് സംശയിക്കുന്നതായി മേയൽ സൗമിനി ജെയ്ൻ പ്രതികരിച്ചു. പുക പടരുന്നത് നഗരവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *