കാണാതായാ സിഐയെ മേലുദ്യോഗസ്ഥാൻ മാനസികമായി പീഡിപ്പിച്ചിരുന്നതായി ഭാര്യ

കാണാതായ കൊച്ചി സെൻട്രൽ സിഐ നവാസിനെ മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചിരുന്നതായി ഭാര്യ. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്നാണ് നവാസ് നാടുവിടാൻ കാരണമായത്. ഈ മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തിയ കേസെടുക്കണം.

നവാസിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസ് പങ്കുവെക്കുന്നില്ല. ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും സിഐയുടെ ഭാര്യ ആരോപിച്ചു. ഇക്കാര്യമെല്ലാം വ്യക്തമാക്കി ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

കാണാതായ ദിവസം രാത്രി 2 മണിക്കാണ് നവാസ് വീട്ടിലെത്തിയത്. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോൾ എസിപിയുമായി സംസാരിച്ചപ്പോൾ പ്രശ്‌നം വഷളായി എന്നുപറഞ്ഞു. കൂടുതലൊന്നും ചോദിച്ചില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ നവാസ് വീട്ടിലുണ്ടായിരുന്നില്ല. പരാതി നൽകിയിട്ടും അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ബന്ധപ്പെട്ടില്ല. തുടർന്നാണ് മക്കളുമൊന്നിച്ച് കമ്മീഷണറെ കണ്ടതെന്നും ഇവർ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *