കൊച്ചി ആൾക്കൂട്ട കൊലപാതകം: ജിബിനെ പ്രതികൾ രണ്ട് മണിക്കൂറോളം ഗ്രില്ലിൽ കെട്ടിയിട്ട് മർദിച്ചു

  • 38
    Shares

കൊച്ചി പാലച്ചുവടിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ജിബിനും പ്രതി അസീസും തമ്മിൽ മുമ്പുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

അസീസിന്റെ വീട്ടിൽ വെച്ചാണ് പ്രതികൾ ജിബിനെ മർദിച്ചത്. ഗ്രില്ലിൽ കെട്ടിയിട്ട ശേഷം രണ്ട് മണിക്കൂറോളം ക്രൂരമായി മർദിച്ചു. വാരിയെല്ലിനടക്കം മർദനത്തിൽ പരുക്കേറ്റു. ആന്തരിക രക്തസ്രാവമാണ് മരണകാരണമായത്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. അപകട മരണമാണെന്ന് വരുത്തിതീർക്കാൻ ജിബിന്റെ സ്‌കൂട്ടറും സമീപത്തായി മറിച്ചിട്ടു.

അസീസിന്റെ ബന്ധുക്കളും അയൽവാസികളുമാണ് എല്ലാ പ്രതികളും. ശനിയാഴ്ച പുലർച്ചെയാണ് ജിബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *