ഒരു ദിവസം ഒരു ലക്ഷം യാത്രക്കാരുമായി കൊച്ചി മെട്രോയുടെ റെക്കോർഡ് കുതിപ്പ്
കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. വ്യാഴാഴ്ച ഒരു ലക്ഷത്തിലധികം യാത്രക്കാരാണ് കൊച്ചി മെട്രോയെ ആശ്രയിച്ചത്. ഇത് റെക്കോർഡാണ്. ആദ്യമായാണ് ഒരു ദിവസം ഇത്രയും പേർ കൊച്ചി മെട്രോയിൽ കയറുന്നത്.
ആലുവ മുതൽ തൈക്കൂടം വരെയുള്ള മെട്രോ പാതയിൽ വ്യാഴാഴ്ച രാത്രി 9.30വരെ യാത്ര ചെയ്തത് 1,01,463 പേരാണ്. ഓണത്തിരക്ക് പ്രമാണിച്ച് 10, 11, 12 തീയതികളിൽ മെട്രോയുടെ അവസാന സർവീസിന്റെ സമയം നീട്ടിയിരുന്നു. ആലുവയിൽ നിന്ന് തൈക്കുടത്തേക്ക് 11 മണിക്ക് അവസാന ട്രെയിൻ പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ രാത്രി പത്തിനാണ് സർവീസ് അവസാനിക്കുന്നത്.