കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം; ചെലവ് 2310 കോടി

  • 19
    Shares

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിക്ക് മന്ത്രിസുടെ അംഗീകാരം. നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള പദ്ധതിക്കാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. 2310 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്

11.2 കിലോമീറ്റർ ദൂരം ഈ ഘട്ടത്തിലൂടെ ബന്ധിപ്പിക്കും. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെ 11 സ്റ്റേഷനുകളുണ്ടാകും. പാലാരിവട്ടം ജംഗ്ഷൻ, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട്, കൊച്ചി സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോ പാർക്ക് എന്നിവയാകും സ്റ്റേഷനുകൾ

കാക്കനാടേക്കുള്ള മെട്രോയുടെ വികസനത്തിനായി 6.97 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടതായി വരും. ഇതിന് 93.50 കോടി രൂപയാണ് മതിപ്പ് ചെലവായി കണക്കാക്കുന്നത്. രണ്ടാം ഘട്ട വികസനത്തിന്റെ പ്രാരംഭ ജോലികൾക്കായി 8.55 ഏക്കർ സ്ഥലവും ഏറ്റെടുക്കേണ്ടതായുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *