മെട്രോ സർവീസ് ഇനി തൈക്കൂടം വരെ; മുഖ്യമന്ത്രി പുതിയ സർവീസ് ഉദ്ഘാടനം ചെയ്തു

കൊച്ചി മെട്രോയുടെ പുതിയ സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മഹാരാജാസ് ജംഗ്ഷൻ മുതൽ തൈക്കൂടം വരെയാണ് മെട്രോ ദീർഘിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ കേന്ദ്രനഗര വികസന മന്ത്രി ഹർദീപ് സിംഗ് പുരി മുഖ്യാതിഥിയായി

മഹാരാജാസ് മുതൽ തൈക്കൂടം വരെ 5.65 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിനിടയിൽ അഞ്ച് സ്‌റ്റേഷനുകളുണ്ട്. എറണാകുളം സൗത്ത്, കടവന്ത്ര, ഏലംകുളം, വൈറ്റില, തൈക്കുടം എന്നിവയാണ് സ്‌റ്റേഷനുകൾ.

ആലുവയിൽ നിന്ന് മഹാരാജാസ് വരെ ഇനി 50 രൂപയാണ് ടിക്കറ്റ് ചാർജ്. മഹാരാജാസിൽ നിന്ന് കടവന്ത്ര വരെ 10 രൂപയും മഹാരാജാസിൽ നിന്ന് തൈക്കൂടം വരെ 20 രൂപയുമാണ് ടിക്കറ്റ് ചാർജ്. ഏഴ് മിനിറ്റുകളുടെ ഇടവേളയിലാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. ആലുവയിൽ നിന്ന് മഹാരാജാസ് വരെ 33 മിനിറ്റ് നേരം കൊണ്ടാണ് ട്രെയിൻ എത്തുക. മഹാരാജാസിൽ നിന്ന് തൈക്കൂടം വരെ വേഗത ഒരു മാസത്തോളം കുറവായിരിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *