കൊച്ചിയിൽ നാവികസേനക്കായി നിർമിക്കുന്ന കപ്പലിലെ ഹാർഡ് ഡിസ്‌കുകൾ മോഷണം പോയി

രാജ്യത്ത് നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലിലെ നാല് ഹാർഡ് ഡിസ്‌കുകൾ മോഷണം പോയ നിലയിൽ. കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരിക്കുന്ന വിമാനവാഹിഹി കപ്പലിലാണ് മോഷണം. കമ്പ്യൂട്ടർ തകർത്താണ് ഹാർഡ് ഡിസ്‌കുകൾ മോഷ്ടിച്ചത്.

നിർമാണം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് മോഷണം നടന്നത്. തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വൻ സുരക്ഷാവീഴ്ചയാണ് നടന്നിിക്കുന്നത്. അന്വേഷണച്ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എ സി പി ഏറ്റെടുത്തു.

2009ലാണ് കപ്പലിന്റെ പണി കൊച്ചി കപ്പൽശാലയിൽ ആരംഭിച്ചത്. 2021ൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യം വെക്കുന്നത്. മോഷണസംഭവത്തിൽ അട്ടിമറി സാധ്യതയും പോലീസ് പരിശോധിക്കുന്നു. അതേസമയം കപ്പൽ നാവികസേനക്ക് കൈമാറാത്തതിനാൽ സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലിൽ ഇല്ലെന്ന് നാവികസേന അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *