ചിറ്റിലപ്പിള്ളി ഒടുവിൽ മുട്ടുകുത്തി; വിജേഷിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഹൈക്കോടതിയെ അറിയിച്ചു

  • 48
    Shares

വീഗാലാൻഡിലെ റൈഡിൽ നിന്നുവീണ് പരുക്കേറ്റ തൃശ്ശൂർ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഹൈക്കോടതിയിൽ. തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് മാർച്ച് 1ന് ഹൈക്കോടതിയിൽ ഹാജാരാക്കാൻ കോടതി നിർദേശിച്ചു.

റൈഡിൽ നിന്നു വീണ് പരുക്കേറ്റ വിജേഷിന്റെ ശരീരം തളർന്നുപോയിരുന്നു. 2002ലാണ് അപകടം നടന്നത്. വിജേഷ് ഇപ്പോഴും വീൽച്ചെയറിലാണ്. ചികിത്സക്കായി 25 ലക്ഷത്തിലധികം തുക വിജേഷിന് ചെലവാക്കേണ്ടതായി വന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ നൽകാനാകില്ലെന്ന നിലപാടായിരുന്നു ചിറ്റിലപ്പിള്ളിക്ക്.

സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്ന് പറഞ്ഞ ചിറ്റിലപ്പിള്ളി രണ്ടരലക്ഷം രൂപ നൽകാമെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനോട് അതിരൂക്ഷമായാണ് ഹൈക്കോടതി പ്രതികരിച്ചത്. പണം എത്രയുണ്ടാക്കിയാലും അതിലൊരു തരി മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്ന് ചിറ്റിലപ്പിള്ളിയെ കോടതി ഓർമിക്കുന്ന സംഭവം വരെയുണ്ടായി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *