പരോളിലിറങ്ങിയ ടിപി കേസ് പ്രതി കൊടി സുനി ക്വട്ടേഷന്റെ പേരിൽ അറസ്റ്റിൽ

  • 75
    Shares

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയ കൊടി സുനി ക്വട്ടേഷനേറ്റെടുത്തതിനെ തുടർന്ന് അറസ്റ്റിലായി. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വർണക്കടത്തിന് ഉപയോഗിക്കുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. യുവാവിന്റെ കയ്യിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതോടെ പണം തിരികെ കിട്ടാൻ വേണ്ടി യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടു പോയി മർദിക്കുകയായിരുന്നു

റാഷിദെന്ന യുവാവിനെയാണ് സ്വർണക്കടത്തിന് വേണ്ടി ഗൾഫിലേക്ക് അയച്ചത്. തിരികെ കൊച്ചിയിലെത്തിയ റാഷിദിന്റെ പക്കൽ നിന്നും സ്വർണം നഷ്ടപ്പെടുകയായിരുന്നു. പതിനാല് ലക്ഷം രൂപ വില വരുന്ന സ്വർണം കണ്ണൂരിലേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് നഷ്ടപ്പെട്ടത്. ഈ പണം തിരികെ കിട്ടാൻ യുവാവിനെയും സഹോദരനെയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു

യുവാവിന്റെ സഹോദരനെ വയനാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ക്രൂരമായി പീഡിപ്പിച്ചു. ഇവരുടെ ഉമ്മ നൽകിയ പരാതിയിലാണ് അന്വേഷണവും അറസ്റ്റും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *