ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തു; കൊടിക്കുന്നേൽ സുരേഷിനെ സോണിയാ ഗാന്ധി ശാസിച്ചു
പതിനേഴാം ലോക്സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം എംപിമാരുടെ സത്യപ്രതിജ്ഞ നടക്കെ മാവേലിക്കര എംപി കൊടിക്കുന്നേൽ സുരേഷിന് സോണിയാ ഗാന്ധിയുടെ ശാസന. കൊടിക്കുന്നേൽ സുരേഷ് ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതാണ് സോണിയാ ഗാന്ധിയുടെ അതൃപ്തിക്ക് കാരണം
എംപിമാർക്ക് അവരവരുടെ ഭാഷയില്ലേയെന്ന് സോണിയ ചോദിച്ചു. ഇതോടെ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്യാനുള്ള കേരളത്തിൽ നിന്നുള്ള എംപിമാരുടെ തീരുമാനം മാറ്റുകയും ചെയ്തു