മതതീവ്രവാദികളെ സമൂഹം ഒറ്റപ്പെടുത്തണം; അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് കോടിയേരി

  • 12
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവം അത്യന്തം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകത്തിന് പിന്നിൽ ഉന്നത ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ട്. മുസ്ലിം ഭീകരവാദ സംഘടനയായ എസ് ഡി പി ഐയിൽ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്ന ആരോപണം ഉയർന്നുവന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കാൻ സർക്കാർ തയ്യാറാകണം

തീർത്തും ജനാധിപത്യപരമായ അന്തരീക്ഷം നിലനിൽക്കുന്ന കലാലയത്തിനകത്തേക്ക് കയറിയാണ് അക്രമിസംഘം അരുംകൊല നടത്തിയത്. എസ് എഫ് ഐയെ തകർക്കാനുള്ള ആസുത്രിത നീക്കമാണിത്. കഠാര രാഷ്ട്രീയത്തിലൂടെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാമെന്ന് വ്യാമോഹിക്കുന്ന ഭീകരാവദികളായ അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണം. അഭിമന്യുവിന്റെ കൊലപതാകത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്ത് ഉയർന്നുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു

ഇന്നലെ രാത്രി 12.30നാണ് മഹാരാജാസ് കോളജിൽ അതിക്രമിച്ചു കയറിയ മതതീവ്രവാദികളായ ക്യാമ്പസ് ഫ്രണ്ട് ഗുണ്ടകൾ അഭിമന്യുവിനെ കുത്തിക്കൊന്നത്. ഇടുക്കി വട്ടവട സ്വദേശിയാണ് അഭിമന്യു. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. അർജുൻ, വിനീത് എന്നീ കുട്ടികൾക്കാണ് പരുക്കേറ്റത്. ഇതിൽ അർജുന്റെ നില ഗുരുതരമാണ്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *