ബിനോയിയെ സംരക്ഷിക്കില്ല, കേസിൽ ഇടപെടില്ലെന്ന് കോടിയേരി: പികെ ശ്യാമളയെ മാറ്റി നിർത്താൻ പാർട്ടി തീരുമാനിച്ചിട്ടില്ല

Loading...

ലൈംഗിക പീഡന ആരോപണത്തിൽ ബിനോയിയെ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസിൽ ഇടപെടില്ല. ബിനോയിക്കെതിരായ കേസിന്റെ നിജസ്ഥിതി അറിയേണ്ടതുണ്ട്. പ്രത്യാഘാതങ്ങൾ ബന്ധപ്പെട്ടവർ തന്നെ അനുഭവിക്കണം

തെറ്റ് ചെയ്‌തോ ഇല്ലയോ എന്ന് തെളിയിക്കേണ്ടത് ബിനോയിയുടെ ഉത്തരവാദിത്വമാണ്. സംഭവത്തെ കുറിച്ച് താനറിഞ്ഞത് കേസ് വന്നപ്പോഴാണ്. യുവതിയുമായി സംസാരിച്ചിട്ടില്ല. ബിനോയിയെ കണ്ടിട്ട് ദിവസങ്ങളായി. എവിടെയാണെന്ന് അറിയില്ലെന്നും കോടിയേരി പറഞ്ഞു

ആന്തൂർ നഗരസഭയിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ കോടിയേരി ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണെന്നും പറഞ്ഞു. ഭരണസമിതിക്ക് മുകളിലാണ് ഉദ്യോഗസ്ഥ വാഴ്ച. നഗരസഭാ സെക്രട്ടറിക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. പി കെ ശ്യാമളയെ മാറ്റി നിർത്താൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *