കോടിയേരിക്ക് എല്ലാം അറിയാമായിരുന്നു, അദ്ദേഹം പക്ഷേ ബിനോയിയെ വിശ്വസിച്ചു: വെളിപ്പെടുത്തലുമായി അഭിഭാഷകൻ

ബിനോയ് കോടിയേരിയും ബീഹാർ സ്വദേശിയായ യുവതിയും തമ്മിലുള്ള ബന്ധം കോടിയേരി ബാലകൃഷ്ണന് നേരത്തെ അറിയാമായിരുന്നുവെന്ന് അഭിഭാഷകനായ കെ പി ശ്രീജിത്ത്. ബിനോയിയും അമ്മ വിനോദിനിയും തന്റെ മുംബൈയിലെ ഓഫീസിൽ വെച്ചാണ് യുവതിയുമായി മധ്യസ്ഥ ചർച്ച നടത്തിയത്. ഏപ്രിൽ 18ന് വിനോദിനിയും 29ന് ബിനോയിയും ചർച്ചക്കായി തന്റെ അടുക്കൽ വന്നു. വിഷയം നേരത്തെ അറിയില്ലെന്ന കോടിയേരിയുടെ വാദം തെറ്റാണെന്നും അഭിഭാഷകൻ പറഞ്ഞു

ഇരുവരുമായി നടത്തിയ ചർച്ചക്ക് ശേഷം താൻ കോടിയേരിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. വിഷയത്തിന്റെ ഗൗരവം കോടിയേരിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ബിനോയ് പറയുന്നതാണ് അദ്ദേഹം വിശ്വസിച്ചത്. യുവതിയുടേത് ബ്ലാക്ക് മെയിൽ ചെയ്യാനുള്ള നീക്കമായാണ് കോടിയേരി കണ്ടതെന്നും ശ്രീജിത്ത് വെളിപ്പെടുത്തുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *