സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് തൊട്ടുമുമ്പ് കോടിയേരി മുഖ്യമന്ത്രിയെ കണ്ടു; രാജി സന്നദ്ധത അറിയിച്ചതായും സൂചന

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കാനിരിക്കെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജിവെച്ച് മാറി നിൽക്കാൻ തയ്യാറാണെന്ന് കോടിയേരി അറിയിച്ചു

അതേസമയം കോടിയേരി ഇപ്പോൾ രാജിവെച്ചാൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മകനെതിരെയാണ് ആരോപണം ഉയർന്നതെങ്കിലും പാർട്ടിയെ പ്രതിസന്ധിയിലാക്കാതിരിക്കാൻ മാറി നിൽക്കാമെന്ന നിലപാട് കോടിയേരിയും സ്വീകരിച്ചു

സെക്രട്ടേറിയറ്റ് യോഗത്തിലും കോടിയേരി ഇതേ നിലപാട് എടുക്കാൻ സാധ്യതയുണ്ട്. മറ്റുള്ള അംഗങ്ങളുടെ അഭിപ്രായം ഇനി നിർണായകമാണ്. കോടിയേരിക്കെതിരെ വിമർശനം ഉയർന്നാൽ പാർട്ടിയിൽ സ്വാഭാവികമല്ലാത്ത നടപടിക്രമങ്ങൾക്ക് വഴിവെക്കും. സെക്രട്ടേറിയറ്റ് യോഗത്തിൽ ആന്തൂർ നഗരസഭാ വിവാദവും ചർച്ചക്ക് എത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *