അക്രമസംഭവങ്ങളുടെ എണ്ണം നോക്കിയല്ല സമരം വിജയിക്കുന്നതെന്ന് കോടിയേരി; സമരങ്ങൾ സമാധാനപരമായിരിക്കണം

Loading...
  • 7
    Shares

ദേശീയ പണിമുടക്കിൽ സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അക്രമസമരങ്ങളുടെ എണ്ണം നോക്കിയല്ല സമരം വിജയിക്കുന്നത്. എത്രത്തോളം തൊഴിലാളികളെ ബോധവത്കരിച്ച് പണിമുടക്കിൽ പങ്കെടുപ്പിക്കാൻ സാധിക്കുന്നോ അതാണ് സമരത്തിന്റെ വിജയമെന്ന് കോടിയേരി പറഞ്ഞു

സംയുക്ത ട്രേഡ് യൂനിയൻ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. എതിരെ നിൽക്കുന്ന ആളുകളെ കൂടി മാറി ചിന്തിപ്പിക്കുന്ന രീതിയിലായിരിക്കണം സമരം. ഒറ്റപ്പെട്ട അക്രമസംഭവങ്ങളൊഴിച്ചാൽ പണിമുടക്ക് പൂർണ വിജയത്തിലേക്കാണ് പോകുന്നതെന്നും കോടിയേരി പറഞ്ഞു

ഒരു സംഘടനയുടെ പ്രകടനത്തിൽ ആരെങ്കിലും ഒരാൾ പിന്നിൽ നിന്ന് കല്ലെറിഞ്ഞാൽ പ്രകടനത്തിന്റെ ഉദ്ദേശ്യം ആ ഒറ്റക്കാരണത്താൽ അപ്രസക്തമാകും. സമരങ്ങൾ സമാധാനപരമായിരിക്കണമെന്നും കോടിയേരി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *