റീ പോളിംഗ് നടത്തുന്നത് വേണ്ടത്ര മുന്നൊരുക്കമില്ലാതെ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടിയേരി

തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കള്ളവോട്ട് സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് റീ പോളിംഗ് നടത്തുന്നത് വേണ്ട മുന്നൊരുക്കമില്ലാതെയാണെന്ന് കോടിയേരി ആരോപിച്ചു. ആരുടെയോ സമ്മർദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെന്നും കോടിയേരി പറഞ്ഞു.

ദൂരദേശങ്ങളിൽ നിന്നുള്ളവരുടെ വോട്ടവകാശം ഇല്ലാതാക്കുകയാണ് കമ്മീഷൻ ചെയ്തത്. വേണ്ടത്ര ഗൗരവത്തോടെയല്ല റീ പോളിംഗ് തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു. കള്ളവോട്ട് സ്ഥിരീകരിച്ച കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് ഞായറാഴ്ച റീ പോളിംഗ് വെച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *