ആർഎസ്എസ് ആക്രമണങ്ങൾ അഴിച്ചുവിടുന്നു; സിപിഎം പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുതെന്ന് കോടിയേരി
സംസ്ഥാനമൊട്ടാകെ ആർഎസ്എസ് ആക്രമണം അഴിച്ചുവിടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഘപരിവാർ നടത്തിയ കലാപ ഹർത്താലിന് പിന്നാലെ ബിജെപി-സിപിഎം സംഘർഷം പല ഭാഗത്തും ഉണ്ടായതിനെ തുടർന്നാണ് കോടിയേരിയുടെ പ്രതികരണം
കണ്ണൂരിലെ ആക്രമണങ്ങൾ ആർ എസ് എസ് നേതൃത്വം അറിഞ്ഞു ചെയ്തതാണ്. ആർഎസ്എസ് പ്രവർത്തകരുടെ പ്രകോപനങ്ങളിൽ സിപിഎം പ്രവർത്തകർ വീണുപോകരുത്. അക്രമങ്ങൾ നടത്തരുതെന്നും കോടിയേരി അണികളോടായി ആഹ്വാനം ചെയ്തു.