നട അടച്ച തന്ത്രിയുടെ നടപടി സുപ്രീം കോടതിയോടുള്ള വെല്ലുവിളിയെന്ന് കോടിയേരി; പരിഹാരക്രിയയുടെ പ്രശ്‌നമൊന്നും ഇവിടില്ല

  • 26
    Shares

യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ ശബരിമല നട അടച്ചിട്ട തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയോടുള്ള വെല്ലുവിളിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോടതി വിധി നടപ്പാക്കേണ്ട ആൾ തന്നെ വിധി ലംഘിച്ചിരിക്കുകയാണ്. ആരുടെ നിർദേശപ്രകാരമാണെങ്കിലും സുപ്രീം കോടതിയെ വെല്ലുവിളിക്കലാണ്.

സുപ്രീം കോടതി വിധി പ്രകാരം ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും അവിടെ പ്രവേശിക്കാൻ അധികാരമുണ്ട്. പരിഹാരക്രിയയുടെ പ്രശ്‌നമൊന്നും ഇവിടെയില്ല. മൗലികാവകാശങ്ങൾ ലംഘിച്ചു കൊണ്ട് ആചാരങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.

തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് പ്രകോപനപരമായ നിലപാടാണ്. സുപ്രീം കോടതി തന്നെ ഇത് പരിശോധിക്കണം. ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതി ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *