ശബരിമല നിലപാടിൽ മാറ്റമില്ല; വിശ്വാസികളുടെ തെറ്റിദ്ധാരണ മാറ്റുമെന്നും കോടിയേരി

ശബരിമല നിലപാടിൽ മാറ്റമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും രണ്ട് തട്ടിലല്ല. സിപിഐഎം നിലപാട് വിശ്വാസികളോട് വിശദീകരിക്കും.

പാർട്ടിയും മുന്നണിയും വിശ്വാസികൾക്ക് എതിരല്ല. വിശ്വാസികൾക്കുണ്ടായ തെറ്റിദ്ധാരണ താത്കാലികം മാത്രമാണ്. വിശ്വാസികളെ കബളിപ്പിക്കുകയാണ് ബിജെപിയും കോൺഗ്രസും ചെയ്തത്. സുപ്രീം കോടതി വിധി മറികടക്കാൻ നിയമനിർമാണം പറ്റില്ലെന്നാണ് ബിജെപി പറയുന്നത്. പാർലമെന്റിന് പോലും നിയമനിർമാണം നടത്താനാകാത്ത കാര്യത്തിൽ നിമയസഭ നിയമമുണ്ടാക്കുമെന്നാണ് കോൺഗ്രസിന്റെ വാദം

പാലാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയമല്ല. ആരെങ്കിലും വിഷയമാക്കിയാൽ എൽഡിഎഫ് ഒളിച്ചോടില്ല. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *