എസ് ഡി പി ഐ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യൻ പതിപ്പെന്ന് കോടിയേരി ബാലകൃഷ്ണൻ

  • 14
    Shares

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാവദികളുടെ ഇന്ത്യൻ പതിപ്പാണ് എസ് ഡി പി ഐയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അഭിമന്യു വധക്കേസിലെ മുഖ്യപ്രതി മുഹമ്മദിനെ അറസ്റ്റ് ചെയ്ത വാർത്തയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി

എസ് ഡി പി ഐയുടെ കാര്യത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ജാഗ്രത പാലിക്കണം. രാഷ്ട്രീയ പാർട്ടികളിൽ ഇവർ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. അഭിമന്യു വധത്തിന് ശേഷം സിപിഎമ്മിലും പോഷക സംഘടനകളിലും നുഴഞ്ഞുകയറിയ തീവ്രനിലപാടുകാരെ കണ്ടെത്താൻ പാർട്ടി പരിശോധന ആരംഭിച്ചതായും കോടിയേരി പറഞ്ഞു

ഇന്ന് പുലർച്ചെയാണ് അഭിമന്യു വധക്കേസ് മുഖ്യപ്രതി മുഹമ്മദ് അലിയെ കർണാടക അതിർത്തിയിൽ വെച്ച് പോലീസ് പിടികൂടിയത്. ക്യാമ്പസ് ഫ്രണ്ട് നേതാവും എസ് ഡി പി ഐ ക്രിമിനൽ സംഘാംഗവുമാണ് ഇയാൾ

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *