ശ്രീധരൻ പിള്ളക്കെതിരെയും തന്ത്രിക്കെതിരെയും അന്വേഷണം വേണമെന്ന് കോടിയേരി

  • 7
    Shares

ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള നടത്തിയ പ്രസംഗം സംബന്ധിച്ച അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശ്രീധരൻ പിള്ളക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി ശബരിമല വിഷയത്തിൽ ഉന്നതതല ഗൂഢാലോചന നടത്തിയതെന്നതിന് തെളിവാണ് പുറത്തുവന്ന ശബ്ദരേഖ. ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം. തന്ത്രി കുടുംബത്തെയും അന്വേഷണത്തിന് വിധേയമാക്കണം. ബാഹ്യശക്തികൾക്ക് വിധേയമായി സമൂഹം അർപ്പിച്ച വിശ്വാസവും ബഹുമാനവം തന്ത്രി കുടുംബം ഇല്ലാതാക്കരുതെന്നും കോടിയേരി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *