സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനം; കോടിയേരി പറഞ്ഞതും മാധ്യമങ്ങൾ വളച്ചൊടിച്ചതും

  • 7
    Shares

സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോടിയേരി പറഞ്ഞ മറുപടി വളച്ചൊടിച്ച് മനോരമ അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊടുവിലാണ് മാധ്യമപ്രവർത്തകരിൽ നിന്ന് സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യം വന്നത്.

അത് ഇങ്ങനെയാണ്

മാധ്യമപ്രവർത്തകൻ: ശബരിമല വിധി വന്നതിനുശേഷം സുന്നി ദേവാലയത്തിൽ ഉൾപ്പെടെ സ്ത്രീകളെ കയറ്റണമെന്ന് കേരളത്തിൽനിന്ന് വരെ ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് എന്താണ് ?

കോടിയേരി: ഒരു സ്ഥലത്തും സ്ത്രീ വിവേചനം പാടില്ല എന്നുള്ള നിലപാടാണ് ഞങ്ങൾക്കുള്ളത്. ഇപ്പോൾ ചില മുസ്ലിം പള്ളികളിൽ സ്ത്രീകൾ പോകുന്നുണ്ടല്ലോ ? തിരുവനന്തപുരത്തെ ബീമാപള്ളിയിൽ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടല്ലോ ? ധാരാളം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം ഉണ്ട്. ഹജ്ജിന് സ്ത്രീകൾ പോകുന്നില്ലേ ? അങ്ങനെയാണെങ്കിൽ മക്കയിൽ സ്ത്രീകൾക്ക് പ്രവേശനം പാടുണ്ടോ?

മാധ്യമപ്രവർത്തകൻ: സുന്നികളുടെ പള്ളികളിൽ പ്രവേശനം….

ഏത് സുന്നിയായാലും അവര് ആരായാലും ഞങ്ങളെ സംബന്ധിച്ചിടത്തോളം നിലപാട് ഒന്നാണ്. അതുകൊണ്ട് ആരു പറയുന്നു എന്നതല്ല. സ്ത്രീ പ്രവേശനം സംബന്ധിച്ച ഏതു കാര്യത്തിലും….. സ്ത്രീകൾക്ക് വിവേചനം പാടില്ല. ഭരണഘടന അനുശാസിക്കുന്ന ഈ തത്വം നടപ്പിൽ വരുത്തണം. അതിന്റെ പ്രായോഗികമായ പ്രശ്നങ്ങൾ ബന്ധപ്പെട്ടവർ ആലോചിക്കണം. സമുദായത്തിനകത്ത് തന്നെ ഉള്ളവരാണ് പുരോഗമന വീക്ഷണം ഉയർത്തിക്കൊണ്ടു വരേണ്ടത്. അതിനെക്കുറിച്ച് ആയിരിക്കണം ചിന്തിക്കേണ്ടത്. സമൂഹത്തെ പിറകോട്ട് നയിക്കാനായിരിക്കരുത് രാഷ്ട്രീയപാർട്ടികൾ ശ്രമിക്കേണ്ടത്, മുന്നോട്ട് നയിക്കുന്നതിന് കുറിച്ചായിരിക്കണം. കെ.പി.സി.സി എടുത്ത ഈ സമീപനം കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിനും പാരമ്പര്യത്തിനും നിരക്കാത്തതാണ്. അവർ വലിയ അപചയത്തിൽ പെട്ടിരിക്കുകയാണ്. അവർക്ക് ഒരു രാഷ്ട്രീയ നിലപാട് എടുക്കാൻ കഴിയുന്നില്ല ഹിന്ദുത്വ വർഗ്ഗീയ വാദികളെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണ് കെ.പി.സി.സിയിൽ ഒരുവിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ നിലപാട് മാറണം ഐ.സി.സിയുടെ നിലപാടിനെ കൂടെ കേരളത്തിലെ കെ.പി.സി.സി നിൽക്കണം. അപ്പോൾ എ.ഐ.സി.സിയുടെ നിലപാട് അംഗീകരിക്കാത്ത കെ.പി.സി.സി പിരിച്ചുവിടണം അതിനൊക്കെയുള്ള ധൈര്യമുണ്ടോ ? അപ്പോൾ ഇരട്ടത്താപ്പ് സമീപനം പാടില്ല…..

കോടിയേരി നൽകിയ കൃത്യമായ മറുപടി പക്ഷേ മനോരമ, സുപ്രഭാതം തുടങ്ങിയ മാധ്യമങ്ങളിൽ വന്നത് സുന്നി പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു എന്ന രീതിയിലായിരുന്നു. തുടർന്ന് കോടിയേരിക്കെതിരെ മുസ്ലിം ലീഗ് രംഗത്തുവരികയും ചെയ്തിരുന്നു. എന്താണ് പറഞ്ഞതെന്നു പോലും കേൾക്കാതെയായിരുന്നു ലീഗിന്റെ പ്രതികരണം

#മുമ്പ്_കാന്തപുരം_ഉസ്താദിന്റെ #പ്രസ്താവന_വളച്ചൊടിച്ച_പോലെ #ഒരു #ഗൂഢാലോചന_ഇതിൽ_ഒളിഞ്ഞിരിപ്പില്ലേ???ശരിക്കും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണോ അതോ ഇവിടത്തെ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രസ്താവന വളച്ചൊടിച്ച് വാർത്ത നൽകിയതാണോ..???ജനം ടി വി ലേഖകൻ കൊടിയേരിയോട് അജണ്ട പ്രകാരം കൃത്യമായി ചോദ്യം ചോദിക്കുന്നു…സുന്നി പള്ളികളിൽ സ്ത്രീ പ്രവേശനത്തിൽ എന്താണ് നിലപാട്? #കോടിയേരി_പറയുന്നു..#സുന്നി_പള്ളികളിൽ_മാത്രമല്ല #എല്ലാ_ആരാധനാലയങ്ങളിലും_സ്ത്രീ #തുല്യത_പാലിക്കണം_എന്നാണ്…#എന്നാൽ_മാധ്യമങ്ങൾ_റിപ്പോർട്ട്_ചെയ്തത് കോടിയേരി സുന്നി പള്ളികളിൽ സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം നൽകണമെന്ന പ്രസ്താവന ഇറക്കിയത് പോലെയാണ്…മീഡിയയിൽ ഇരുന്ന് ഇതുവരെ ഞാൻ തിരിച്ചും മറിച്ചും പല ആവർത്തി കണ്ടു മനസ്സിലായതാണ് ഇവിടെ പറയുന്നത്..വീഡിയോ :-അദ്ദേഹം പറഞ്ഞത് ശരിക്കും കേട്ട് നോക്കൂ…(Swalih thangal kottakkal)

Posted by Sayyid Swalih Thangal Kottakkal on Saturday, 6 October 2018

Leave a Reply

Your email address will not be published. Required fields are marked *