കോടിയേരിയെ തള്ളി മന്ത്രിമാരായ ഇപി ജയരാജനും മേഴ്സിക്കുട്ടിയമ്മയും
ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ വർഗീയ ശക്തികൾ ഹൈജാക്ക് ചെയ്തുവെന്നതടക്കമുള്ള പരാമർശങ്ങൾ നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി മന്ത്രിമാരായ ഇപി ജയരാജൻ, ജെ മേഴ്സിക്കുട്ടിയമ്മ എന്നിവർ. താനുൾപ്പെടുന്ന സർക്കാർ ഇരയോടൊപ്പമാണെന്ന് ഇ പി പറഞ്ഞു
അന്വേഷണം ശരിയായ ദിശയിലാണ്. സർക്കാർ ഇരയ്ക്കൊപ്പമാണ്. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടും. അന്വേഷണത്തെ കുറിച്ച് സമരം നടത്തുന്നവർക്കും പോലും പരാതിയില്ല. അതേസമയം പോലീസ് നടപടികൾ തടസ്സപ്പെടുത്തരുത്. കോടിയേരിയുടെ പരാമർശത്തെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ഇ പി പറഞ്ഞു
സമരത്തിന് പിന്നിൽ വർഗീയ ശക്തികളുണ്ടെന്ന് തോന്നുന്നില്ലെന്ന് ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കന്യാസ്ത്രീകൾ അവരുടെ നിലനിൽപ്പിനായി നടത്തുന്ന സമരമാണ്. സർക്കാർ അവർക്കൊപ്പമാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു