യുഡിഎഫ്-ആർഎസ്എസ് ധാരണയെന്ന് കോടിയേരി; സിപിഎം-ബിജെപി ധാരണയെന്ന് ചെന്നിത്തലയും

  • 19
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്-ആർ എസ് എസ്- എസ് ഡി പി ഐ കൂട്ടുകെട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിന്റെ ഭാഗമായി അഞ്ച് മണ്ഡലങ്ങളിൽ ദുർബ സ്ഥാനാർഥികളെ നിർത്താൻ ആർ എസ് എസ് തീരുമാനിച്ചു. വടകര കൊല്ലം, കണ്ണൂർ, കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കോടിയേരി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു

അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫിനെ ആർ എസ് എസ് സഹായിക്കും. മുരളീധരനെ വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിനെതിരെ ബിജെപി തൃശ്ശൂർ ജില്ലാ സെക്രട്ടറിയും യുവമോർച്ച കോഴിക്കോട് ജില്ലാ സെക്രട്ടറിയും പരസ്യമായി സ്വാഗതം ചെയ്ത കാര്യവും കോടിയേരി ചൂണ്ടിക്കാട്ടി

അതേസമയം സംസ്ഥാനത്ത് ബിജെപി-സിപിഎം ധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ഇത് മറച്ചുവെക്കാനാണ് കോടിയേരി ബാലകൃഷ്ണൻ നുണപ്രചാരണം നടത്തുന്നത്. കോടിയേരിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് 20ൽ 20 സീറ്റിലും വിജയിക്കുമെന്ന് ചെന്നിത്തല പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *