എകെജി സെന്റർ തകർക്കുമെന്നായിരുന്നു ആക്രോശം, പറഞ്ഞു തീരുന്നതിന് മുമ്പ് ബിജെപി നേതാക്കൾ എകെജി സെന്ററിലെത്തി; ആക്രോശ നേതാവിന് ഇതിൽകൂടുതൽ എന്തു മറുപടി വേണമെന്ന് കോടിയേരി

  • 6
    Shares

ബിജെപി സംസ്ഥാന സമിതി അംഗം എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ സിപിഎമ്മിൽ ചേർന്ന കാര്യം വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എകെജി സെന്റർ തകർക്കുമെന്ന് ആക്രോശിച്ച് നാവെടുക്കും മുമ്പേ ബിജെപി നേതാക്കൾ എകെജി സെന്ററിൽ വന്നു. ആക്രോശ നേതാവിന് ഇതിൽ കൂടുതൽ എന്തു മറുപടിയാണ് വേണ്ടതെന്ന് കോടിയേരി ചോദിച്ചു

ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനെ പരിഹസിച്ചാണ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അസഭ്യം പറയുന്നതിലും അധിക്ഷേപം ചൊരിയുന്നതിലും പ്രധാനിയാണ് ബിജെപിയുടെ ഈ നേതാവ്. ബിജെപി അധികാരത്തിൽ വന്നാൽ പിണറായിയെയും കോടിയേരിയെയും അടക്കം പുറത്താക്കി എകെജി സെന്റർ സീൽ ചെയ്യുമെന്നായിരുന്നു നേതാവിന്റെ വാചക കസർത്ത്. ബിജെപി നേതാക്കൾ സിപിഎമ്മിൽ ചേർന്ന ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു കോടിയേരിയുടെ മറുപടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *