കിണറിന്റെ കമ്പിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവ് കയർ പൊട്ടി കിണറിൽ വീണു മരിച്ചു
കൊല്ലം ആനക്കോട്ടൂരിൽ കിണറിന്റെ കമ്പിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവ് കയർ പൊട്ടി കിണറിൽ വീണു മരിച്ചു. ആനക്കോട്ടൂർ സ്വദേശി അഭിലാഷാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം
അഭിലാഷിനെ രാവിലെ മുതൽ വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ കിണറിന്റെ കമ്പിയിൽ പൊട്ടിയ കയർ കഷ്ണം കാണുകയായിരുന്നു. തുടർന്ന് കിണറിൽ നോക്കിയപ്പോഴാണ് അഭിലാഷ് മരിച്ചു കിടക്കുന്നത് കണ്ടത്.