കൊല്ലത്ത് യുവതിയുടെ കാമുകൻമാർ തമ്മിലടിച്ചു; ഒരാൾ മരിച്ചു, യുവതിയുടെ നില ഗുരുതരം

  • 127
    Shares

കൊല്ലം അഞ്ചലിൽ യുവതിയുടെ കാമുകൻമാർ തമ്മിലുണ്ടായ തർക്കം ഒരാളുടെ മരണത്തിലേക്ക് നയിച്ചു. അഗസ്ത്യകൂട് സ്വദേശി ലാലാണ് മരിച്ചത്. തർക്കത്തിനിടെ രക്ഷപ്പെട്ടോടിയ ലാൽ കിണറ്റിൽ വീഴുകയായിരുന്നു. ആയുർ സ്വദേശി സുമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം. ഹോം നഴ്‌സാണ് കാമുകിയായ യുവതി. ഇവർക്ക് സുമേഷുമായും ലാലുമായും അടുപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രി യുവതിയുടെ വീട്ടിലേക്ക് ആദ്യമെത്തിയത് ലാൽ ആണ്. കുറച്ചു കഴിഞ്ഞതോടെ സുമേഷും വീട്ടിലെത്തിയപ്പോഴാണ് ഇവർ തമ്മിൽ കാണുന്നതും തർക്കം ഉടലെടുക്കുന്നതും.

തർക്കം അടിപിടിയിലേക്ക് എത്തിയപ്പോൾ ലാൽ രക്ഷപ്പെട്ട് ഓടുകയായും കിണറ്റിലേക്ക് വീഴുകയുമായിരുന്നു. മർദനമേറ്റ യുവതിയുടെ നിലയും ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *