പ്രധാനമന്ത്രി എത്തുന്നതിന് മുമ്പേ കൊല്ലം ബൈപാസ് ജനങ്ങൾ ഉദ്ഘാടനം നടത്തി; മധുരപ്രതികാരമെന്ന് സോഷ്യൽ മീഡിയ

Loading...
  • 2.1K
    Shares

കൊല്ലം ബൈപാസ് ഉദ്ഘാടനം സംബന്ധിച്ച വിവാദങ്ങൾക്ക് അറുതിയാകുന്നില്ല. പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെ ബൈപാസ് വഴി ജനങ്ങൾ യാത്ര ചെയ്തു തുടങ്ങി. നിരവധി വാഹനങ്ങൾ ബൈപാസ് വഴി കടന്നുപോകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിക്ക് മുമ്പേ ജനങ്ങൾ ഉദ്ഘാടനം സ്വയം ഏറ്റെടുത്ത് നടത്തിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ബൈപാസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ രാഷ്ട്രീയക്കളിയുടെ ഭാഗമായി ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ട് ബൈപാസ് ഉദ്ഘാടനത്തിന് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ജനുവരി 15ന് വൈകുന്നേരം 5.30ന് ഉദ്ഘാടനം തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇതിന് കാത്തുനിൽക്കാതെ ജനങ്ങൾ ബൈപാസ് ഉപയോഗിച്ച് തുടങ്ങിയെന്നതാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്

കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കാനിരിക്കെ ഇതിന് മുമ്പായി ഇവിടെ വിമാനമിറങ്ങിയ അമിത് ഷാ ഉദ്ഘാടനം താൻ നടത്തിയതായി പരിഹസിച്ചിരുന്നു. ഇതിനുള്ള മധുരപ്രതികാരമായാണ് കൊല്ലം ബൈപാസ് സംഭവത്തെ സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *