കൊല്ലം ബൈപാസ് ഉദ്ഘാടന വിവാദം: പ്രേമചന്ദ്രൻ എംപി നുണ പറയുകയാണെന്ന് മന്ത്രി സുധാകരൻ

Loading...
  • 10
    Shares

കൊല്ലം ബൈപാസുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എംപി നുണ പ്രചരിപ്പിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ബൈപാസ് നിർമാണത്തിൽ യുഡിഎപാണ് കാലതാമസം വരുത്തിയത്. ബൈപാസ് ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെയാണ് തീരുമാനിച്ചത്. എന്നാൽ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു

ജനുവരി 15ന് ബൈപാസ് ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സർക്കാരിനെ ഇന്നലെയാണ് അറിയിച്ചത്. പരിപാടി സ്ഥിരീകരിച്ചപ്പോൾ തന്നെ മുഖ്യമന്ത്രി അതിനെ സ്വാഗതം ചെയ്തു. കേരളത്തിന്റെ ഹൃദയവിശാലത പ്രധാനമന്ത്രി മനസ്സിലാക്കണമെന്നും സുധാകരൻ പറഞ്ഞു

ഇതൊരു കക്ഷി രാഷ്ട്രീയ പ്രശ്‌നമായി കാണരുത്. നവകേരള നിർമിതിയുടെ ഭാഗമായാണ് ബൈപാസിനെ കാണേണ്ടത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ എൻജിനീയർമാരുടെ അതിമഹത്തായ നിർമിതിയാണിത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് നിർമാണം ആരംഭിച്ചത്. ഇന്ന് 30 ശതമാനം പണികളാണ് പൂർത്തിയായത്. ബാക്കി 70 ശതമാനം പണികളും ഇപ്പോഴത്തെ സർക്കാർ പൂർത്തിയാക്കി. ഇടതുപക്ഷ സർക്കാർ കാലതാമസമുണ്ടാക്കിയെന്ന് ഒരു ജനപ്രതിനിധി നുണ പറയുകയാണെന്നും മന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *